Call: (0471)-2337810 Email: dir-tvm.syr@kerala.gov.in <!-- Mon - Sat 10.15 am - 5.15 pm -->

<!-- -->

സംസ്ഥാനത്തിന്റെ റീ-സര്‍വ്വേ  പൂര്‍ത്തിയാക്കുക എന്നതാണ് വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനം. പട്ടയ സര്‍വേ, എല്‍.ആര്‍.എം സേവനങ്ങള്‍, അന്തര്‍സംസ്ഥാന അതിര്‍ത്തി സര്‍വേ, സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഭൂമി ഏറ്റെടുക്കല്‍ ജോലികള്‍ തുടങ്ങിയവയും വകുപ്പിന്റെ കീഴിലാണ്. അടുത്തകാലത്തായി ഡിപ്പാര്‍ട്ട്മെന്റ് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റംസ്, ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍, ജി.ഐ.എസ് സോഫ്റ്റ് വെയര്‍ തുടങ്ങിയ ആധുനിക സര്‍വ്വെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സര്‍വ്വേ രംഗത്ത്  പുരോഗതി കൈവരിച്ചിട്ടുണ്ട്

ഞങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാര്‍

ശ്രീമതി ടിങ്കു ബിസ്വാള്‍ ഐ.എ.എസ്

പ്രിന്‍സിപ്പല്‍ സെക്രട്ടറി

റവന്യൂ

ശ്രീ. സീറാം സാംബശിവ റാവു ഐ.എ.എസ്.

ഡയറക്ടര്‍

സര്‍വ്വെയും ഭൂരേഖയും വകുപ്പ്

പുതിയതെന്താണ്

VSRP: No data available

റീ-സര്‍വ്വേ

കേരളാ സംസ്ഥാന രൂപീകരണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തയ്യാറാക്കപ്പെട്ടിരുന്ന സർവ്വെ റിക്കാർഡുകളിൽ ഭൂമിയുടെ ക്രയ വിക്രയങ്ങള്‍ മൂലം പിന്നീട് ഭൂമിയിലുണ്ടായ മാറ്റങ്ങള്‍ സര്‍വെ റിക്കാര്‍ഡില്‍ ഉള്‍പ്പെട്ട് വരാത്തതിനാല്‍ തന്നെ സർവ്വെ റിക്കാർ‍ഡുകളും ഭൂസ്ഥിതിയും തമ്മിൽ വളരെയേറെ വ്യത്യാസങ്ങൾ ഉണ്ടായതിനാലും പല റിക്കാർഡുകളും കാലഹരണപ്പെട്ടു പോയതിനാലും, റിക്കാർഡുകൾ നിലവിലെ റവന്യൂ ഭരണത്തിന് പര്യാപ്തമല്ലാത്തതിനാലും ഭൂവുടമകൾ തമ്മിലുളള അതിർത്തി, അവകാശ തർക്കങ്ങൾ നീതിയുക്തമായി പരിഹരിക്കുന്നതിന് സംസ്ഥാനത്ത് പുതിയൊരു സർവ്വെ ആവശ്യമായിവന്നു. 1964 മുതല്‍ ആരംഭിച്ച ടി സര്‍വെ പ്രവര്‍ത്തനങ്ങളെ റീസര്‍വെ […]

പരിശീലനം

ടോട്ടല്‍ സ്റ്റേഷൻ, ഡി.ജി.പി.എസ് തുടങ്ങിയ ആധുനിക സർവ്വേ ഉപകരണങ്ങളില്‍ പരിശീലനം . റവന്യൂ ഓഫീസർമാർക്കുള്ള പരിശീലനം (ചെയിന്‍ സർവേ , ഹയര്‍ സർവേ), സ്വകാര്യ വിദ്യാർഥികൾക്കായി 3 മാസം ചെയിന്‍ സർവേ പരിശീലനം.

ഇ-രേഖ

ഇ-രേഖ ഒരു ഇന്റര്‍നെറ്റ്‌ അടിസ്ഥാനമാക്കിയുള്ള സർവ്വെ രേഖകളുടെ ശേഖരണമാണ്., സംസ്ഥാനത്തിലെ വിവിധ സർവ്വേ റെക്കോര്‍ടുകളുടെ വിവരശേഖരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പര്യവേക്ഷണം ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ്.

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ പങ്കാളികള്‍